കുമ്പളങ്ങി: സ്വകാര്യ ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികൾ പൊലീസ് പിടിയിലായി. ചിന്ന സേലം സ്വദേശികളായ രഞ്ജിനി (45), മഹാലക്ഷ്മി (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

ഫോർട്ട് കൊച്ചി - കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയുടെ 3 പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കുമ്പളങ്ങി ഔട്ട് പോസ്റ്റ് എസ്‌ഐ ആർ.ഹരികുമാറിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടി.