ഇടുക്കി: നിയന്ത്രണംവിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 80കാരി മരിച്ചു. രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപമാണ് അപകടം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് മരിച്ചത്. പുലർച്ചെ 4.30-ഓടെയായിരുന്നു അപകടം.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അന്നമ്മ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. നിയന്ത്രണംവിട്ട ആംബുലൻസ് പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

ഉടൻ തന്നെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസെത്തി മറ്റു നടപടികൾ സ്വീകരിച്ചു വരികയാണ്. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രദേശത്ത് അപകടം പതിവാണ്