- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാമ്പിയിൽ ഭാര്യയേയും മകളെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: പട്ടാമ്പി കിഴായൂരിൽ ഭാര്യയേയും മകളെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. പട്ടാമ്പി കീഴായൂർ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്.
സജീവിന്റെ ആക്രമണത്തിൽ അമ്മ സരോജിനി, ഭാര്യ ആതിര, എട്ട് വയസുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും അപകടനില തരണം ചെയ്തെന്നാണ് വിവരം.
സജീവൻ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സജീവൻ കുടുംബാംഗങ്ങളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
Next Story




