- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ജോഡോ യാത്ര ആദ്യ വാർഷികത്തിന് 722 ജില്ലകളിൽ പദയാത്ര
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ആദ്യ വാർഷികത്തിന്റെ ഭാഗമായി ഈ മാസം ഏഴിന് രാജ്യത്തെ 722 ജില്ലകളിൽ പദയാത്ര സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിനും ആറിനുമിടയിൽ നടക്കുന്ന പദയാത്രയിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, എംഎൽഎമാർ, എംപിമാർ അടക്കമുള്ള നേതാക്കൾ പ??ങ്കെടുക്കും.
ഭാരത് ജോഡോ യാത്ര രാജ്യത്തിനും പാർട്ടി പ്രവർത്തകർക്കും നവോന്മേഷം പകർന്ന പരിപാടിയായിരുന്നു. 'വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറക്കാം' എന്ന ?സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് പദയാത്രയെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശും വാർത്തസമ്മേളനത്തിൽ പ?ങ്കെടുത്തു.
Next Story




