- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന സംഭവം; നാലു യുവാക്കൾ പിടിയിൽ
ഗുവാഹത്തി: അസമിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദിബ്രുഗഢ് ടൗണിൽനിന്നുള്ള 17നും 21നും ഇടയിൽ പ്രായമുള്ള നാലുപേരെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി നടന്ന ക്രൂരകൃത്യത്തിനു പിന്നാലെ തിങ്കളാഴ്ച രാവിലെ പ്രതികളെ പിടികൂടുകയായിരുന്നു.
ബാനിപൂർ ധേകേരി ഗാവ് എന്ന സ്ഥലത്തുവച്ചാണു കൂട്ടബലാത്സംഗം നടന്നത്. ഞായറാഴ്ച രാത്രിയാണു ബാനിപുർ മേഖലയിലെ ഒരു വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം തൂങ്ങിയനിലയിൽ കണ്ടെത്തിയെന്നു പൊലീസിനു വിവരം കിട്ടുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അസം മെഡിക്കൽ കോളജിലേക്കു മാറ്റി.
Next Story



