കണ്ണൂർ: സ്വകാര്യബസിൽ വെച്ചു പരിചയപ്പെട്ട വിദ്യാർത്ഥിനിയായ പതിനേഴുവയസുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച ബസ് കണ്ടക്ടറെ ചക്കരക്കൽ പൊലിസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. ചക്കരക്കൽ തലമുണ്ടയിലെ ബസ് ജീവനക്കാരനായ ഇസ്മയിലിനെയാ(21)ണ് ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.

കണ്ണൂർ-കൂത്തുപറമ്പ് ബസ്റൂട്ടിലെ സ്വകാര്യബസ് ജീവനക്കാരനാണ് പ്രതി. യാത്രയ്ക്കിടെയിൽ പരിചയപ്പെട്ട പതിനേഴുവയസുകാരിയെ പ്രണയം നടിച്ചുവലയിൽ വീഴ്‌ത്തുകയും വിവാഹവാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചു തലമുണ്ടയിലെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നിരവധി പെൺകുട്ടികളുമായി ബസിൽ വെച്ചു സൗഹൃദത്തിലാവുകയും സോഷ്യൽമീഡിയിയിലൂടെ പ്രണയാഭ്യർത്ഥന നടത്തി വലയിൽ വീഴ്‌ത്തി ഇയാൾ ലൈംഗികചൂഷണത്തിന് ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കണ്ണൂർ പോക്സോ കോടതിയിൽഹാജരാക്കി റിമാൻഡ്ചെയ്തിട്ടുണ്ട്.