- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിയിറങ്ങിയപ്പോൾ പറഞ്ഞത് ധ്യാനകേന്ദ്രത്തിൽ ചികിത്സയ്ക്ക് പോവുകയാണെന്ന്; കാർവാറിൽ നിന്ന് യാത്ര ചെയ്തത് ടിക്കറ്റെടുക്കാതെ; നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാറിൽ പരാക്രമം കാട്ടിയ കർണാടക സ്വദേശി ലഹരിക്ക് അടിമയെന്ന് സംശയം
കണ്ണൂർ: ട്രെയിനിൽ പരാക്രമം കാണിച്ച യുവാവ് ലഹരിക്കടമയെന്ന് സംശയം. റെയിൽവെ പൊലീസ് ഇയാളെ റെയിൽവെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ട്രെയിനിന്റെ ശുചിമുറിയുടെ ഗ്ളാസ് അടിച്ചു തകർത്ത കർണാടക കാർവാർ സ്വദേശി സൈമസൺ ലീമയെ(37)യാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ആർ.പി. എഫ് പിടികൂടിയത്.
കുർള-തിരുവനന്തപുരം എക്സ്പ്രസ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കണ്ണൂരിലെത്തിയപ്പോഴാണ് റെയിൽവേ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. ട്രെയിനിലെ ടിക്കറ്റ് എക്സാമിനർ നൽകിയ വിവരത്തെ തുടർന്ന് ആർ. പി. എഫ് സംഘം പാൻട്രികാറിന്റെ ശുചിമുറിയിൽ ഒൽച്ചിരുന്ന പ്രതിയെ ബലം പ്രയോഗിച്ചു ഡോർ തള്ളിതുറന്നാണ് കീഴ്പ്പെടുത്തിയത്. പിടികൂടുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് ആർ.പി. എഫ് എസ്. കെ. കെ.വി മനോജ്കുമാർ പറഞ്ഞു.
പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയുന്നതെന്നും മയക്കുമരുന്ന് ലഹരിയിൽ കാർവാറിൽ നിന്നും ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്തതെന്നും പൊലിസ് പറഞ്ഞു. ധ്യാനകേന്ദ്രത്തിൽ ചികിത്സയ്ക്കു പോവുകയാണെന്നാണ് ഇയാൾ ലഹരിയിറങ്ങിയപ്പോൾ ഏറ്റവും ഒടുവിൽ റെയിൽവെ പൊലിസിന് മൊഴി നൽകിയത്.
ഹെഡ് കോൺസ്റ്റബിൾമാരായ പി.ഗോപാലകൃഷ്ണൻ, പി.ശശിധരൻ, കോൺസ്റ്റബിൾ കെ.പി ഹരീന്ദ്രൻ എന്നിവരടങ്ങുന്ന ആർ. പി. എഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷം ആർ. പി. എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.