കണ്ണൂർ:കണ്ണൂർ നഗരത്തിലെ ബീവറേജ്സ് കോർപറേഷന്റെ ഔട്ട് ലെറ്റിൽ നിന്നും ബിയറുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന മാണിക്കോത്ത് ഹൗസിൽ എം. മായാചന്ദിനെയിനെയാ(33)ണ് കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയത്.

കണ്ണൂർ പഴയബസ്സ്റ്റാൻഡിന് സമീപമുള്ള പാറക്കണ്ടിയിലുള്ള ബീവറേജ്സ് ഔട്ട്ലെറ്റിലെ ഗ്രൗണ്ട് ഫ്ളോറിലുള്ള പ്രീമിയം കൗണ്ടറിലെ പുറകുവശത്തു നിന്നും ഒരു കെയസിലുള്ള പന്ത്രണ്ടു കുപ്പീ ബിയർ കുപ്പികളുമെടുത്ത് ഓടി രക്ഷപ്പെട്ടത്.

എന്നാൽ ഇയാളെ ജീവനക്കാർ പിൻതുടർന്ന് പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു രാത്രി ഷട്ടർ താഴ്‌ത്തി ജീവനക്കാർ കണക്കുകൾ ശരിയാക്കി വരുന്നതിനിടെ ഷട്ടർ തുറക്കുന്ന ശബ്ദംകേട്ടു നോക്കിയപ്പോഴാണ് ഒരു കെയ്സ് ബീയറുമായി ഓടി പോവുന്നതാണ് കണ്ടത്. പിടികൂടിയ പ്രതിയെ കണ്ണൂർ ടൗൺ പൊലിസിനു കൈമാറുകയായിരുന്നു. മാനേജർ പി.കെ നവീന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.