- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ 11 ന് റേഷൻ വ്യാപാരികൾ കടകൾ അടച്ചിടും
തിരുവനന്തപുരം: റേഷൻ വ്യാപാരികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 11ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, ആറു വർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ലൈസൻസിക്ക് 10,000 രൂപയും സെയിൽസ്മാന് 15,000 രൂപയും മിനിമം വേതനം അനുവദിക്കുക, കിറ്റ് വിതരണത്തിന് വ്യാപാരികൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക, ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ നിലയിൽ പരിഷ്‌കരിക്കുക, കട വാടകയും, വൈദ്യുതി ചാർജും സർക്കാർ നൽകുക, കെടിപിഡിഎസ് നിയമത്തിലെ അപാകതകൾ പരിഹരിക്കുക, മണ്ണെണ്ണയ്ക്ക് വാതിൽപ്പടി വിതരണം ഏർപ്പെടുത്തുക, ഇ-പോസ് മെഷീനിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടഅടപ്പ് സമരം.
ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പലതവണ നിവേദനങ്ങൾ കൊടുത്തിട്ടും റേഷൻ വ്യാപാരികളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നതിനാലാണ് കടയടച്ച് സമരം നടത്തുന്നതെന്ന് സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി എം. വേണുഗോപാലൻ എന്നിവർ അറിയിച്ചു.




