- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീലിങ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ സീലിങ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്. വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലെ സീലിങ് ഫാൻ ഇളകിവീണ്, കണ്ടക്ടറായ കൊല്ലം ചാത്തന്നൂർ രേവതി ഭവനിൽ കെ. ശാലിനിക്ക്(43) ആണ് പരിക്കേറ്റത്.
കൊല്ലത്ത് നിന്ന് വൈകിട്ട് ഏഴിന് ചെങ്ങന്നൂരിലെത്തിയ ബസിലെ കണ്ടക്ടറായ ശാലിനി സ്റ്റേഷനിലെ വിശ്രമമുറിയിൽ ഇരിക്കുമ്പോഴാണ് കറങ്ങിക്കൊണ്ടിരുന്ന ഫാൻ ഇവരുടെ ശരീരത്തിലേക്ക് പതിച്ചത്. തോളിന് പരിക്കേറ്റ ശാലിനിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
Next Story




