- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സനാതന ധർമ്മ പരാമർശത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണം; ദേവസ്വം മന്ത്രി ശേഖർ ബാബുവിനെ പുറത്താക്കണം; തമിഴ്‌നാട് ഗവർണ്ണറെ കണ്ട് ബിജെപി നേതാക്കൾ
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർഎൻ രവിയെ കണ്ട് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സനാതന ധർമ്മ പരാമർശത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ ഗവർണർക്ക് കത്ത് നൽകിയത്. ദേവസ്വം മന്ത്രി ശേഖർ ബാബുവിനെ പുറത്താക്കണമെന്നും ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു.
നേരത്തെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങൾ വിശദീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കത്തിൽ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വർഷമായി ബിജെപി നൽകുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവൻ ഏകസ്വരത്തിൽ ബിജെപിയോട് ചോദിക്കുന്നത് ഇതാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കൾ തന്റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതെന്ന് ഉദയനിധി കത്തിൽ പറയുന്നു.



