- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്നു പ്രതികൾ പൊലീസിനു മുന്നിൽ ഹാജരായി; ഡോക്ടറേയും രണ്ട് നേഴ്സുമാരേയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച് പൊലീസ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികൾ പൊലീസിനുമുന്നിൽ ഹാജരായി. ഇവരെ അറസ്റ്റ് നോട്ടിസ് നൽകി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ഒന്നാം പ്രതിയും മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ.സി.കെ.രമേശൻ, മൂന്ന്, നാല് പ്രതികളായ സ്റ്റാഫ് നഴ്‌സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മൂവരും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി. കെ.സുദർശൻ മുൻപാകെ ഇന്നു ഹാജരായിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇനി ഇവർക്കെതിരെ കുറ്റപത്രം നൽകുന്നതിന് സർക്കാരിൽ നിന്നും അനുമതി തേടും.
ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപ്പട്ടികയിലുള്ള മൂന്നു പേർ ഏഴാം ദിവസമായ ഇന്ന് ഹാജരായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്. കേസിൽ രണ്ടാം പ്രതി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഡോ.എം.ഷഹന പൊലീസിന് മുന്നിൽ ഹാജരായില്ല.



