കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 43,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,490 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തിയിരുന്നു. ഈ മാസം ഇതാദ്യമാണ് സ്വർണവില പവന് 44,000 രൂപയ്ക്ക് താഴേയ്ക്ക് പോകുന്നത്. ഇന്ന് 24 കാരറ്റ് സ്വർണം പവന് 88 രൂപ കുറഞ്ഞ് 47,912 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,989 രൂപയാണ് വിപണി വില.