പാലക്കാട്: മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് വിദേശ മദ്യം കടത്തിയ രണ്ട് പേർ എക്‌സൈസ് പിടിയിൽ. തൃക്കടിരീ സ്വദേശിയായ മുഹമ്മദ് സലീം, ചെർപ്പുളശ്ശേരി വീരമംഗലം സ്വദേശി അനുപ് എന്നിവരെയാണ് വിദേശമദ്യവുമായി എക്‌സൈസ് പിടികൂടിയത്. പ്രതികളിൽ നിന്നും 48.5 ലിറ്റർ വിദേശമദ്യം പിടികൂടി.

പ്രതികളിൽ നിന്നും മദ്യം കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ വസന്തകുമാറിന്റെ നേതൃത്വത്തിൽ കുലുക്കിലിയാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.