തിരുവനന്തപുരം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിമുക്തഭടൻ അറസ്റ്റിൽ. വലിയതുറ സ്വദേശി ഫ്‌ളെക്‌സി ആന്റണി (തങ്കച്ചൻ50) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയെ നിരന്തരമായി പ്രകൃതി വിരുദ്ധലൈംഗികതയ്ക്ക് വിധേയമാക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റാത്തിൽ സംശയം തോന്നിയ അദ്ധ്യാപികയാണ് പൊലീസിനെ വിവരമറിയിച്ചത്. വലിയതുറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ്, എസ്‌ഐ ടിങ്കിൾശശി,അജേഷ്‌കുമാർ, എസ്സിപിഒമാരായ ശ്രീജിത്ത്, ജയകുമാർ, റോജിൻ, രജ്ഞിത്, മിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.