- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വാട്‌സാപ് ചാറ്റ്; പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക ബന്ധം നടന്നത് പരസ്പര സമ്മതത്തോടെയാണെന്നു വാട്‌സാപ് ചാറ്റിൽ തെളിഞ്ഞതോടെ പീഡനക്കേസ് പ്രതിക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ രണ്ടാം പ്രതി കോട്ടയം സ്വദേശി ഉമേഷിനാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. ഉമേഷ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
ഹർജിക്കാരനും കൂട്ടു പ്രതിയും പരാതിക്കാരിയെ ഹോട്ടൽ മുറിയിൽ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്നും വിഡിയോയിൽ ചിത്രീകരിച്ച് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നും ആരോപിച്ചാണു കേസ്. കേസെടുത്തതിന് പിന്നാലെ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ യുവതിയുടെ വാദം തെറ്റാണെന്ന് തെളിയിക്കാൻ വാട്‌സാപ്പ് ചാറ്റ് ഉമേഷ് കോടതിയിൽ തെളിവായി സമർപ്പിക്കുകയായിരുന്നു.
പ്രഥമവിവര മൊഴിയും വാട്‌സാപ് ചാറ്റിന്റെ പകർപ്പും കോടതി പരിശോധിച്ചു. പ്രതികൾ ഹോട്ടലിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെ പരാതിക്കാരി അവിടെ സ്വമേധയാ പോയതാണെന്നു വാട്‌സാപ് ചാറ്റിൽ വ്യക്തമാണ്. പണമിടപാടു നടന്നതിനും തെളിവുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കുകയാണെന്നു കോടതി വ്യക്തമാക്കി.



