- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്‌റ്റേഷനിൽ നിന്നും വനംവകുപ്പ് ഓഫിസിൽ നിന്നും ചന്ദന മരമോഷണം; രണ്ടു പേർ അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പൊലീസ് സ്‌റ്റേഷനിൽ നിന്നും വനംവകുപ്പ് ഓഫിസിൽ നിന്നും ചന്ദന മരം മോഷ്ടിച്ചു കടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ കുമളിയിലെ വനംവകുപ്പ് സംഘം തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്നാണ് പിടികൂടിയത്. ഗൂഡല്ലൂർ സ്വദേശികളായ പാണ്ടി (36), വിനോദ് കുമാർ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിക്കായി അന്വേഷണം നടക്കുന്നു.
പ്രതികളെ വനംവകുപ്പ് സംഘം വണ്ടിപ്പെരിയാർ പൊലീസിന് കൈമാറി. ഒരാഴ്ച മുൻപാണ് വണ്ടിപ്പെരിയാർ പൊലീസ്സ്റ്റേഷൻ പരിസരത്തുനിന്നു ചന്ദനശിഖരം മോഷണം പോയത്. തുടർന്ന്, കുമളി ഫോറസ്റ്റ് ഓഫീസ് പരിസരത്തുനിന്ന ചന്ദനമരവും മോഷണം പോകുകയായിരുന്നു. തുടർന്ന് പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
20 കിലോ ചന്ദനവുമായി യുവാവ് പിടിയിൽ
വണ്ടിപ്പെരിയാർ: 20 കിലോ ചന്ദനവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ കോഴിക്കാനം പുതുപറമ്പിൽ ബിനീഷ് (39) ആണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടായിരുന്നു സംഭവം.
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപം എൽ.ഐ.സി. ജങ്ഷനിൽ ചന്ദനം വിൽക്കാൻ ബിനീഷ് എത്തുമെന്ന്, കുമളി റെയ്ഞ്ചിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരം എരുമേലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ.ജയന് കൈമാറി. തുടർന്ന് വനപാലകർ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബിനീഷ് പിടിയിലായത്.
ഹെലിബറിയ ചപ്പാത്ത് ഭാഗത്ത് കാടുപിടിച്ചുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് രാത്രിയിൽ വെട്ടിയതാണെന്ന് പ്രതി പറഞ്ഞു.
ചന്ദനത്തിന് വിപണിയിൽ ഉദ്ദേശം അൻപതിനായിരം രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സുനിൽ, ഉദ്യോഗസ്ഥരായ വി.ആർ.രാജീവ്, എസ്.സാജു, എ.കെ.മനോജ്, കെ.സുരേഷ് കുമാർ, ബി.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



