- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചപ്പാത്തിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ബൈക്കിന് നിയന്ത്രണം വിട്ട് ഒഴുക്കിൽ പെട്ടു; സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കല്ലാറുകൂട്ടി പുത്തൻപുരയ്ക്കൽ അനീഷ്
അടിമാലി; സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവിന് ദാരുണാന്ത്യം. കല്ലാറുകൂട്ടി പുത്തൻപുരയ്ക്കൽ അനീഷ്(29)ആണ് മരണപ്പെട്ടത്. അടിമാലി അപ്സരകുന്നിന് മുകളിൽ താമസിക്കുന്ന സുഹൃത്ത് നൗഫലിനെ കണ്ട് മടങ്ങി വരും വഴി ചപ്പാത്തിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ബൈക്ക് നിയന്ത്രണം വിടുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
ഇന്നലെ രാത്രി 8.30 തോടടുത്തായിരുന്നു അപകടം.ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലിൽ തോട്ടിൽ ബൈക്ക് കാണപ്പെട്ടതിനെത്തുടർന്ന് ഇതുവഴിയെത്തിയവർ ഉടൻ അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടടുത്താണ് തിരച്ചിൽ അവസാനിപ്പിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ ബൈക്ക് കണ്ടെത്തിയ ഭാഗത്തുനിന്നു 200 മീറ്ററോളം അകലത്തിൽ നാട്ടുകാർ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.അടമാലി താലുക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.ഭാര്യയും 2 വയസായ മകളുമുണ്ട്.പെയിന്റിങ് തൊഴിലാളിയായ അനീഷ് അടിമാലിയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്.



