- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സംശയം; സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദർ
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേ വിഷബാധയെന്ന് സംശയം. ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. അവശനിലയിലായ കുതിരയെ ഡോക്ടർമാരെത്തി ചികിത്സിക്കുന്നുണ്ട്. ഇതേ നായ പ്രദേശത്തെ പശുവിനെയും കടിച്ചിരുന്നു.
കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ കുതിര. കുതിരയ്ക്ക് പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
Next Story




