തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്. രാത്രി 8.30- ഓടെ വർക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു.

ബൈക്കിൽ സഞ്ചരിച്ച ചെറുന്നിയൂർ തോപ്പിൽ സ്വദേശിയായ യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണനാക്ക് സ്വദേശി റഹിം ഷാ യാണ് വാഹനം ഓടിച്ചത്. കാറിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.