- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കാർ തട്ടി വഴിയാത്രക്കാരൻ മരിച്ചു
കണ്ണൂർ: കാർ തട്ടി വഴിയാത്രക്കാരൻ മരിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട പൊന്നംവയൽ എച്ചിലാംപാറയിലെ കൊല്ലിയത്ത് മൊയ്തു (62) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.45ന് ആണു സംഭവം.
മൊയ്തു പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബദിയടക്ക സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ബിഫാത്തിമ. മക്കൾ: റഫീഖ്, ആബിദ, റാഷിദ, മുർഷിദ. മരുമക്കൾ: ജുമൈല, ഹനീഫ, സെയ്ത്. ഖബറടക്കം ശനിയാഴ്ച 3ന് നീലിരിങ്ങ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Next Story




