തിരുവനന്തപുരം: പുതുപ്പള്ളിയിലേത് സഹതാപ തരംഗമാണെന്നും സിപിഎമ്മിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും പാർട്ടി വിശദീകരിക്കുമ്പോൾ ഇത്ര വലിയ വോട്ട് വ്യത്യാസം എങ്ങനെയുണ്ടായി എന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

''എന്തായാലും പരാജയം പരാജയം തന്നെ. അത് എല്ലാ ഗൗരവത്തോടെയും അംഗീകരിക്കേണ്ടതാണെ''ന്ന് ബേബി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ജെയ്ക്ക് സി. തോമസിന്റെ പരാജയം പ്രത്യേക സാഹചര്യത്തിൽ പാടേ അപ്രതീക്ഷിതമല്ല. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവർത്തിച്ചെന്നും വിലയിരുത്തേണ്ടതുണ്ട്. എന്നിരിക്കിലും വോട്ടിങ്ങിൽ ഇത്ര വലിയ അന്തരം എങ്ങനെയുണ്ടായി എന്ന് പരിശോധിക്കണം, ബേബി പറഞ്ഞു.