ചണ്ഡീഗഡ്: ഹരിയാനയിലെ റെവാരിയിൽ ഡൽഹി റോഡിൽ സ്ഥിതി ചെയ്യുന്ന കാർ ഷോറൂമിൽ വൻ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.