- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ മദ്യം കഴിക്കുന്നതിനിടെ കുപ്പി മാറിപ്പോയി; മിക്‌സ് ചെയ്തത് ബാറ്ററി വെള്ളം; ഇടുക്കി തോപ്രാംകുടിയിൽ 62 കാരന് ദാരുണാന്ത്യം
തോപ്രാംകുടി: മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച 62കാരന് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ എന്ന 62കാരനാണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനൻ മദ്യം കഴിച്ചത്. സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലി ആവശ്യത്തിനായാണ് ഇയാൾ ഇടുക്കിയിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുൻപായി വിദേശ മദ്യം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുപ്പി മാറിപ്പോയതിനേ തുടർന്ന് ബാറ്ററി വെള്ളം മിക്‌സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Next Story




