അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ ദാരുണമായി കൊല്ലപ്പെട്ടു. കൊല്ലതിരുമേടു ഫോറസ്റ്റ് സ്റ്റേഷനിലെ വനം വാച്ചർ പെരിങ്ങൽകുത്ത് ആദിവാസി ഊരിലെ ഇരുമ്പൻ കുമാരനാണു ( 58) മരിച്ചത്. കുമാരൻ സുഹൃത്തുക്കളുമൊത്ത് ഇഞ്ചി ശേഖരിക്കാൻ പോയപ്പോഴാണ് ആന ആക്രമിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ വാഴച്ചാൽ റേഞ്ചിലെ പച്ചിലവളം ഒപി കെട്ടിടത്തിനു സമീപത്തു വച്ചാണു ആക്രമണം.

കൂടെയുണ്ടായിരുന്ന സുനിൽ, പ്രേംജിത്ത്, പ്രസാദ് എന്നിവർ തലനാരിഴക്ക് ആനയിൽ നിന്നും ഓടി രക്ഷപ്പെട്ടു. എട്ടുവർഷം മുമ്പു മീൻ പിടിക്കാൻ പോയപ്പോൾ കാരാംതോടു ഭാഗത്തുവച്ചു കരടിയുടെ കടിയേറ്റു കുമാരന്റെ കാലിനു പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ഓടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുമാരൻ. അതിനാൽ ആനയുടെ ആക്രമണം ഉണ്ടായപ്പോൾ ഓടി രക്ഷപെടാൻ സാധിച്ചില്ലെന്നാണു കൂടെയുള്ളവർ നൽകുന്ന സൂചന.

രക്ഷപ്പെട്ടെത്തിയവർ വനപാലകരെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് വനപാലകർ നാലുകിലോമീറ്റർ വാഹനത്തിലും തുടർന്ന് ഒരുമണിക്കൂർ നടന്ന ശേഷവുമാണു സംഭവ സ്ഥലത്തെത്തിയത്. പോകുന്ന വഴിയിൽ ആനക്കൂട്ടം ഇറങ്ങിയതു രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. സംഭവ സ്ഥലത്തേക്കു പോയ ആംബുലൻസ് വാഴച്ചാൽ ഇരുമ്പുപാലം പരിസരത്തുവച്ചു കാട്ടാനകൂട്ടം തടഞ്ഞു. കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും