- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
150 രൂപയിൽ നിന്നും പത്തു രൂപയിലേക്ക് വില താണു; തക്കാളി തെരുവുകളിൽ തള്ളി കർഷകർ
മറയൂർ: തക്കാളി കർഷകനെ ദുരിതത്തിലാക്കി വീണ്ടും തക്കാളി വില കുറഞ്ഞു. കനത്ത ചൂടിനെ പ്രതിരോധിക്കുവാൻ കഴിയാതെ നശിച്ച തക്കാളി ചന്തകളിൽ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
രണ്ടുമാസത്തിന് മുൻപ് വിളവ് കുറഞ്ഞതിനാൽ തക്കാളിവില 150 രൂപയായി ഉയർന്നിരുന്നു. വില വർധിച്ച സാഹചര്യത്തിൽ കൂടുതൽ കർഷകർ തക്കാളി കൃഷിയിലേക്ക് തിരിഞ്ഞു. ഒരാഴ്ചയ്ക്ക് മുൻപ് വീണ്ടും വിളവെടുപ്പ് ആരംഭിച്ച് തക്കാളി വരവ് വിപണികളിൽ വർധിച്ചപ്പോൾ വീണ്ടും വില ഗണ്യമായി കുറഞ്ഞു.
150 രൂപയിൽനിന്നും 10 രൂപയിലേക്ക് വില താഴ്ന്നു. വിളവെടുപ്പ് കൂലിപോലും ലഭിക്കാതെ കർഷകർ ദുരിതമനുഭവിക്കുമ്പോഴാണ് കനത്തചൂട് താങ്ങാതെ തക്കാളി നശിക്കുന്നത്. രണ്ടുമാസമായി കനത്തചൂട് തുടരുന്നതിനാൽ വിളവും കുറഞ്ഞു. ഉദുമൽപേട്ട ചന്തയിൽ 14 കിലോ പെട്ടി തക്കാളിക്ക് 50 രൂപ മുതൽ 240 രൂപ വരെയാണ് കർഷകന് വില ലഭിക്കുന്നത്. എന്നാൽ അതിർത്തി കടന്ന് എത്തുമ്പോൾ ഒരുകിലോ തക്കാളിക്ക് 30 രൂപ വില ഉപഭോക്താക്കൾ നൽകേണ്ടിവരും.



