- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവെച്ചു; ഡോക്ടർമാരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. 67 വയസ്സ് പ്രായമുള്ള തിരുവനന്തപുരം പൗഡിക്കോണം സ്വദേശിക്കാണ് കാർഡിയോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. അയോർട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കവെയാണ് ശസ്ത്രക്രിയ.
സങ്കീർണ ശസ്ത്രക്രിയ രോഗിക്ക് നടത്താൻപറ്റാത്ത സാഹചര്യത്തിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. എം.ആശിഷ് കുമാർ, ഡോ. വി.വി.രാധാകൃഷ്ണൻ, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, ഡോ. രവി കുമാർ, ഡോ. അരവിന്ദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. മായ, ഡോ. അൻസാർ എന്നിവർ അടങ്ങിയ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.



