- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎസ്‌പിയുടെ ഉറക്കംകെടുത്തി വീട്ടുമുറ്റത്ത് പടയപ്പ; ചെടികളും ഫലവൃക്ഷങ്ങളും നശിപ്പിച്ചു
മൂന്നാർ: ഡിവൈഎസ്‌പിയുടെ ഉറക്കംകെടുത്തി വീട്ടുമുറ്റത്ത് കാട്ടുകൊമ്പൻ 'പടയപ്പ' കറങ്ങി നടന്നത് ഒരു രാത്രി മുഴുവനും. വീട്ടുമുറ്റത്ത് കറങ്ങി നടന്ന കാട്ടാന പ്രദേശത്തെ ചെടികളും പാഷൻ ഫ്രൂട്ടും നശിപ്പിച്ചു. വെള്ളി അർധരാത്രിയാണു പടയപ്പ പെരിയവര റോഡിലെ ഡിവൈഎസ്‌പിയുടെ ബംഗ്ലാവിനു സമീപം എത്തിയത്. ബംഗ്ലാവിന്റെ മുറ്റത്തു നിന്നിരുന്ന ചെടികളും പഴങ്ങളുമാണ് നശിപ്പിച്ചത്.
രാവിലെ അഞ്ചരയ്ക്കു പടയപ്പ ബംഗ്ലാവ് പരിസരത്തു നിന്നു തൊട്ടു താഴെയുള്ള മൂന്നാർ - മറയൂർ റോഡിലേക്കിറങ്ങി. ഒരു മണിക്കൂർ നേരം റോഡിലും പരിസരത്തും അലഞ്ഞ ശേഷമാണു കാട്ടിലേക്ക് മടങ്ങിയത്. 10 ദിവസമായി കന്നിമല, ടോപ്, പെരിയവര മേഖലകളിലാണ് പടയപ്പ മേഞ്ഞു നടക്കുന്നത്.
Next Story



