പുനലൂർ: കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കക്കോട് മുല്ലശ്ശേരി വീട്ടിൽ ആർ.പ്രദീപ്കുമാർ, മധ്യപ്രദേശ് അനുപുർ സ്വദേശി രമേഷ് കുമാർ ജയ്‌സ്വാൾ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. മധ്യപ്രദേശിലെ ബിലാസ്പുരിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം ഇവർ ചാലക്കുടിയിൽ എത്തി. അവിടെ നിന്ന് ബസിൽ കായംകുളത്തേക്കും തുടർന്ന് പുനലൂരിലും എത്തിയപ്പോഴാണ് രഹസ്യ വിവരത്തെ തുടർന്ന് ഇവർ പിടിയിലായത്. പ്രദീപ്കുമാർ കഞ്ചാവ് വിൽപന ഉൾപ്പെടെയുള്ള കേസുകളിൽ മുൻപ് ശിക്ഷിക്കപ്പെട്ടയാളാണെന്നു പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഓഫിസർ ടി.രാജേഷ് കുമാർ, എസ്‌ഐ എം.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പുനലൂർ കോടതി പ്രതികളെ