ആലുവ: സംസ്ഥാന ആഭ്യന്തര വകുപ്പിനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുമ്പോൾ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയിൽ എട്ട് വയസുള്ള കുട്ടി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്.

ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണമെന്നും സംസ്ഥാന പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം. ഇക്കാര്യം പൊലീസ് സൂപ്രണ്ടുമായി സംസാരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ നമുക്ക് വേണ്ടി ജോലി ചെയ്യാൻ വന്നിരിക്കുന്നവരാണ്. അവരുടെ കുട്ടികളുടെ സുരക്ഷയെ പറ്റി ഡിജിപിയുമായി ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.