തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ പൂന്തുറ ബാല ഭിക്ഷാടന കേസ് പ്രതികളെ തലസ്ഥാന പോക്‌സോ കോടതി വിചാരണ ചെയ്യും. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ കീഴടങ്ങിയ പ്രതികളായ 5 കർണ്ണാടക സ്വദേശിനികളെ വിചാരണക്കായി പോക്‌സോ കോടതിയിലേക്ക് മജിസ്‌ട്രേട്ട് അശ്വതി നായർ കമ്മിറ്റ് ചെയ്തയച്ചു. കേസന്വേഷണ (ക്രൈം സ്റ്റേജ്) ഘട്ടത്തിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതികൾ പൊലീസ് കുറ്റപത്രം ഹാജരാക്കിയിട്ടും ദീർഘനാൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. തുടർന്ന് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റുവാറണ്ടും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജാഫീസർമാർക്ക് ജപ്തി വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചപ്പോൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ ഹാജരാക്കാൻ പൂന്തുറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.

1 മുതൽ 5 വരെ പ്രതികളായ കർണ്ണാകെ മൈസൂർ ജില്ലയിൽ ഹൻസൂർ താലൂക്കിൽ ഹനഗോഡ് ക്രഹഗ്ലി മാഗ്ലൂർ മലയിൽ താമസം ശാന്ത മകൾ സുശീല (27/2014) , മൈസൂർ ബന്ദരപ്പൻ കവല 112 ൽ താമസക്കാരായ ശിവജി മകൾ രാധ (28) , ബാബു മകൾ ശോഭ (30) , മഞ്ജുനാഥ് മകൾ മഞ്ജുള (18) , പ്രകാശ് മാൾ പുലാബായി (25) എന്നിവരെയാണ് പോക്‌സോ കോടതി വിചാരണ ചെയ്യുക.

2014 ജൂലൈ 8 ന് പൂന്തുറ സെന്റ്. തോമസ് പള്ളിക്കു മുൻവശം പബ്ലിക് റോഡിലാണ് സംഭവം നടന്നത്. 5 വയസ്സുള്ള അശ്വതി , 10 മാസം പ്രായമായ പൂജ , 4 വയസ്സുള്ള . അരുൺ എന്നിവരുമായി നാലുദിവസം കൊണ്ട് സ്ഥലത്ത് തങ്ങി ഭിക്ഷാടനം നടത്തുകയായിരുന്നു.ഇവരിൽ നിന്ന് ഭിക്ഷാടനത്തിലൂടെ ലഭിച്ച കറൻസി നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ 1,012 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.