കൊച്ചി: പോക്സോ കേസിൽ യോഗ അദ്ധ്യാപകൻ അറസ്റ്റിൽ. വെല്ലിങ്ടൺ ഐലൻഡിൽ താമസിക്കുന്ന മട്ടാഞ്ചേരി നോർത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.

മുളവുകാട് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ താത്കാലിക യോഗ അദ്ധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു പ്രതി. യോഗ ക്ലാസ് നടക്കുന്നതിനിടെ ക്ലാസിൽ പങ്കെടുത്തിരുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.