കൊച്ചി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11:10ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ചതിന് ശേഷമേ വിമാനം പുറപ്പെടൂ എന്ന് അധികൃതർ അറിയിച്ചു. ജീവനക്കാരുൾപ്പെടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.