- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഓട്ടോ മറിഞ്ഞു; ഓട്ടോയുടെ അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു; അപകടമുണ്ടായത് എടവണ്ണയ്ക്ക് സമീപം വടശേരിയിൽ വെള്ളക്കെട്ടിൽ
മലപ്പുറം: എടവണ്ണയ്ക്ക് സമീപം വടശേരിയിൽ വെള്ളക്കെട്ടിൽ ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. മണിമൂളി സ്വദേശി യൂനൂസ്(50) ആണ് മരിച്ചത്.
കൊയിലാണ്ടി - നിലമ്പൂർ സംസ്ഥാന പാതയിൽ പുലർച്ചെയാണ് സംഭവം. വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാരനുമായി പോയ ഓട്ടോയാണ് അപകടത്തിൽപെട്ടത്. വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യൂനൂസിനെ ഉടനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു.
തോട് അടച്ച് റോഡ് പുനഃരുദ്ധരിച്ചതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് നാട്ടകാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story



