കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണം പവന് 43,880 രൂപയും ഗ്രാമിന് 5,485 രൂപയുമാണ് വിപണി വില. 24 കാരറ്റ് സ്വർണം പവന് 47,872 രൂപയും ഗ്രാമിന്റെ വില 5,984 രൂപയുമായി തുടരുകയാണ്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

ഇന്ന് വെള്ളി വിലയിലും വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് നാലു രൂപ വർധിച്ച് 77.50 രൂപയും എട്ട് ഗ്രാമിന് 32 രൂപ വർധിച്ച് 620 രൂപയുമായിട്ടുണ്ട്.