- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ പുതുക്കാനുള്ള അവസാന തീയതി നീട്ടി; ഡിസംബർ 14 വരെ സമയം
ന്യൂഡൽഹി: ആധാർ വിവരങ്ങൾ പുതുക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ 14 എന്നത് ഡിസംബർ 14ലേക്ക് നീട്ടിയെന്ന് അധികൃതർ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷനായി തിരക്ക് വർധിച്ചതോടെയാണ് തീയതി നീട്ടിയത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഇതോടെ യുഐഡിഎഐ പോർട്ടൽ വഴി ഡിസംബർ 14 വരെ സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. സംശയ ദൂരീകരണത്തിനായി യുഐഡിഎഐയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി. പത്തു വർഷം കൂടുമ്പോൾ ആധാർ വിവരങ്ങൾ പുതുക്കണമെന്നാണ് കേന്ദ്രത്തിന്റെ ചട്ടം. പ്രധാന തിരിച്ചറിയൽ രേഖയായി ആധാറാണ് സ്വീകരിക്കുന്നത് എന്നതിനാൽ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.
Next Story




