പാലക്കാട്: സോളാർ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നീക്കത്തെ പരിഹസിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ.

പ്രതിപക്ഷത്തിന്റെ പ്രമേയം വടി കൊടുത്ത് അടി വാങ്ങിയതിന് സമാനമാണെന്ന് ബാലൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായെന്നും ഇല്ലായിരുന്നുവെങ്കിൽ അവർ വോക്ക്ഔട്ട് നടത്തിയേനെയെന്നും ബാലൻ പറഞ്ഞു.

നേരത്തെ, സോളാർ കേസ് താൻ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും തങ്ങൾ ആരെയും വേട്ടയാടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തനിക്കെതിരെ ഉയർന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.