തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാട്ടുകടവിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലാമുട്ടുക്കട സ്വദേശി റാം മാധവ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടി ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. കടവിൽ അഴിച്ചുവെട്ട യൂണിഫോം കണ്ടാണ് അപകടത്തിൽപെട്ടത് വിദ്യാർത്ഥിയാണെന്ന് മനസിലാക്കിയത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.