നെടുമങ്ങാട്: ബൈക്ക് കത്തിച്ചതിനും അയൽവാസിയെ കൊല്ലാൻ ശ്രമിച്ചതിനുമായി രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് പേരുമല അശ്വതി ഭവനിൽ അനൂപ് (27), പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനു എന്ന അനീഷ് (27) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് 20ന് അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻവീട്ടിൽ രജിത്തിന്റെ ബൈക്ക് പ്രതികൾ കത്തിച്ച് നശിപ്പിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ എട്ടിനു രജിത്തിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയതിനും പ്രതികൾക്കെതിരെ കേസ് നിലവിലുണ്ട്.