- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ പെൺകുട്ടിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണി; ഒഡീഷ സ്വദേശിക്കെതിരെ സൈബർ പൊലീസ് കുറ്റപത്രം പോക്‌സോ കോടതിയിൽ; പ്രതി സുബ്രാംശു ശേഖർ നാഥ്
തിരുവനന്തപുരം : തലസ്ഥാനത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ സൈബർ പൊലീസ് തിരുവനന്തപുരം പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഒഡീഷ സ്വദേശിയായ സുബ്രാംശു ശേഖർ നാഥിനെ ഏക പ്രതിയാക്കിയാണ് തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഓൺ ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുമായി ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു. വീഡിയോ കോൾ വഴിയുള്ള പെൺകുട്ടിയുടെ ഫോട്ടോകൾ പ്രതി കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. 2022 ജൂൺ 6 ന് ഒഡീഷയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story