ഇംഫാൽ: മണിപ്പുരിൽ വീണ്ടും അക്രമം. കാംഗ്പോക്പി ജില്ലയിലുണ്ടായ വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഇന്ന് രാവിലെ 8:20ഓടെയാണ് സംഭവം. കുക്കി ഭൂരിപക്ഷ മേഖലയിൽ എത്തി മെയ്‌തികൾ ആക്രമണം നടത്തുകയായിരുന്നെന്നാണ് വിവരം. പ്രദേശത്ത് ഇപ്പോഴും വെടിവയ്‌പ്പ് തുടരുകയാണ്.

കഴിഞ്ഞ മെയ്‌ മൂന്നിനാണ് മണിപ്പുരിൽ വംശീയ കലാപം ആരംഭിച്ചത്. ഇതുവരെ 160ൽ അധികം പേർക്കാണ് ജീവൻ നഷ്ടമായത്.