പാലക്കാട്: പാലക്കാട് ബ്ലോക്ക് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സർക്കാർ,എയ്ഡഡ്, സ്പെഷ്യൽ സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹതയുള്ളവർ സെപ്റ്റംബർ 30 വൈകീട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 8547630126