- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും കൊടിയ പീഡനത്തിന് വിധേയമാകുന്നത് കേരളത്തിലെ നിത്യസംഭവം ആയിരിക്കുകയാണെന്നും, സുരക്ഷിതമായി സ്വന്തം വീട്ടിൽ പോലും കിടന്നുറങ്ങാനുള്ള അവസരം അവർക്ക് നിഷേധിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്നും പൊലീസ് സംവിധാനം താറുമാറാക്കിയ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ ബാബു ദിവാകരൻ പറഞ്ഞു.
സംസ്ഥാന വ്യാപകമായി ആർഎസ്‌പി ക്രമസമാധാന തകർച്ചയ്‌ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബു ദിവാകരൻ. സംസ്ഥാനത്ത് അക്രമികളും മയക്കുമരുന്ന് മാഫിയയും അഴിഞ്ഞാടുമ്പോൾ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിൽക്കുന്നു. മാഫിയ, മയക്കുമരുന്ന്, അക്രമി സംഘങ്ങൾക്ക് പിന്നിൽ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾ ആയതുകൊണ്ട് പൊലീസ് നിയമനടപടി സ്വീകരിക്കാത്ത സാഹചര്യമാണ്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പാർട്ടി നേതാക്കളെ നിയമാനുസരണം അറസ്റ്റ് ചെയ്താൽ,പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാക്കളുമാണ് പൊലീസിനെ നിർവീര്യമാക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കാൻ നിയമപാലകരെ ശിക്ഷിക്കുന്ന പൊലീസ് ഭരണം കേരളത്തിന് അപമാനമാണെന്നും ബാബു ദിവാകരൻ പറഞ്ഞു.
പാർട്ടി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വി ശ്രീകുമാരൻ നായർ,കെ ജയകുമാർ,കെ ചന്ദ്രബാബു,കോരാണി ഷിബു,വിനോബ താഹ, പി ശ്യാം കുമാർ, നാവായിക്കുളം ബിന്നി, കരിക്കകം സുരേഷ്, നന്ദിയോട് ബാബു, സൂസി രാജേഷ് എന്നിവർ പ്രസംഗിച്ചു.വാന്റോസ് ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയാണ് മാർച്ച് ധർണയും നടത്തിയത്.



