കൊച്ചി: മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല (31), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) മുർഷിദാബാദ് സ്വദേശി ലാൽ മുഹമ്മദ് മണ്ഡൽ (36) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുവ എടയപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റിൻ രാജിന്റെ സുഹൃത്തുക്കളാണിവർ. ഇയാൾ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറുന്നത്. തുടർന്ന് ഇവർ തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. മുസ്തക്കിൻ മൊല്ലയും, ബിലാൽ വിശ്വാസും എടയപ്പുറത്താണ് താമസിക്കുന്നത്. മോഷണം നടത്തിയ ഫോൺ പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്‌പി പി.പ്രസാദ്, ഇൻസ്‌പെക്ടർമാരായ എം.എം മഞ്ജുദാസ്, ആർ.രഞ്ജിത്ത്, എസ്‌ഐമാരായ റിൻസ്. എം തോമസ്, എസ്.എസ് ശ്രീലാൽ സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ , കെ.എം മനോജ്, അബ്ദുൾ മനാഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.