തിരുവനന്തപുരം: സൗത്ത് വെസ്‌റ്റേൺ റെയിൽവേക്ക് കീഴിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലോടുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. നാല് ട്രെയിനുകൾ റദ്ദാക്കി.

സെപ്റ്റംബർ 23ലെ കൊച്ചുവേളി-ബംഗളൂരു എക്സ്‌പ്രസ് (16319), 24ലെ ബംഗളൂരു-കൊച്ചുവേളി എക്സ്‌പ്രസ് (16320 ) 25ലെ ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് (12684 ) എന്നിവയാണ് റദ്ദാക്കിയത്. സെപ്റ്റംബർ 24ലെ കന്യാകുമാരി-ബംഗളൂരു ഐലൻഡ് (16525) യാത്രാമധ്യേ 1.15 മണിക്കൂർ വൈകും.