- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കേറിയ ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ
കൊച്ചി: തിരക്കേറിയ ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. ചെന്നൈ എം.ജി.ആർ നഗർ കോളനിയിൽ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പള്ളിക്കര-എറണാകുളം റൂട്ടിൽ ഓടുന്ന ബസിനുള്ളിൽ വച്ച് യാത്രക്കാരിയുടെ ബാഗിൽ നിന്നാണ് പ്രിയ പണം മോഷ്ടിച്ചത്. ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി അറസ്റ്റിലായത്.
പണയ സ്വർണം തിരിച്ചെടുക്കുവാൻ സ്വരുക്കൂട്ടിയ 17,000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്നും മോഷണം ചെയ്തത്. മറ്റൊരു സ്ത്രീയുടെ ബാഗിൽ നിന്ന് 7000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേർന്ന് കൈയും മുഖവും അനക്കാൻ പറ്റാത്ത വിധത്തിൽ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത ശേഷമാണ് ഇവർ ബാഗ് തുറന്ന് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ബസ് കാക്കനാട് ഐ.എം.കി ജംഗ്ഷന് അടുത്ത് നിർത്തി. ബസ് നിർത്തിയ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രിയയെ ബസ് യാത്രക്കാർ തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടർന്ന് തൃക്കാരക്കര പൊലീസ് എത്തി പ്രിയയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രിയയുടെ പക്കൽ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടയിൽ ബാക്കിയുള്ള മോഷ്ടാക്കൾ പണവുമായി കടന്നു കളഞ്ഞെന്ന് പൊലീസ് പറഞ്ഞു.
നേരത്തെയും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ േമാഷണക്കേസിൽ പ്രിയ അറസ്റ്റിലായിട്ടുണ്ട്. ഉത്സവ സ്ഥലങ്ങളിലും ബസുകളിലും സ്വർണ്ണവും പണവും മോഷ്ടിച്ച കേസുകളിലാണ് ജയിലിൽ കഴിഞ്ഞിരുന്നത്. ഇവരുടെ പക്കൽ തിരിച്ചറിൽ രേഖകളോ മോബൈൽ ഫോണോ ഉണ്ടാകാറില്ല. ശരിയായ വിലാസവും പറയാറില്ല. അതു കൊണ്ട് ഓരോ കേസുകളിലും ഓരോ പേരുകളാണ് ഇവർ പറയുന്നത്. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബാക്കി പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.




