- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ പൊലീസുദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടിപരിക്കേൽപ്പിച്ചു
ചേർപ്പ്: തൃശ്ശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. ചേർപ്പ് സ്റ്റേഷനിലെ സി.പി.ഓ. സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്. ജിനു ജോസിന്റെ വീട്ടിൽ വെച്ചു തന്നെയാണ് സംഭവം.
ജിനുവിന്റെ വീട്ടിൽ ബഹളം നടക്കുന്നായി പട്രോളിങിനെത്തിയ പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. അതിനെ തുടർന്ന് ജിനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം. സുനിലിന്റെ മുഖത്താണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം. അക്രമം നടത്തിയതിനു തൊട്ടു പിന്നാലെ ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Next Story




