മംഗളൂരു: 90 ലക്ഷം രൂപ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി മൂന്നുപേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി.) പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ വില്പനയ്ക്കായി കൊണ്ടുവന്നെനന രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ശിവമൊഗ ജില്ലയിലെ സാഗർ താലൂക്ക് സ്വദേശി ആദിത്യ (25), ഹാവേരി ജില്ലയിലെ ഷിഗോൺ സ്വദേശി ലോഹിത് കുമാർ ഗുരപ്പനവർ (39), ഉഡുപ്പി സാലിഗ്രാമ സ്വദേശിയായ ജയകര (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പനമ്പൂർ ബീച്ചിനടുത്ത് തിമിംഗില വിസർജ്യം വിൽക്കാനായി കൊണ്ടുവന്നിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാളിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് മൂന്നുപേരും അറസ്റ്റിലായത്. ഇവരിൽനിന്ന് 900 ഗ്രാം തൂക്കമുള്ള തിമിംഗിലവിസർജ്യമാണ് പിടിച്ചെടുത്തത്.