- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐയെ ആക്രമിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
ഇരിട്ടി: ലഹരിയുടെ സ്വാധീനത്താൽ എസ്‌ഐയെ അക്രമിച്ച രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഉളിക്കൽ എസ്. ഐ കെ.കെ ശശീന്ദ്രനെ മദ്യലഹരിയിൽ അക്രമിച്ച സംഭവത്തിൽ നൂച്യാട് സ്വദേശികളായ പി.നൗഷാദ്(34) അബ്ദുൾ റസാഖ്(37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്‌ച്ച രാത്രി ഏഴുമണിയോടെ ഉളിക്കൽ ബസ് സ്റ്റാൻഡിനു സമീപം യുവാക്കൾ ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു എസ്. ഐ. ബസ് സ്റ്റാൻഡ് പരിസരത്ത് ബഹളം വെച്ച പ്രതികളെ ചോദ്യം ചെയ്യാനെത്തിയ എസ്. ഐയെ അസഭ്യം പറയുകയും നൗഷാദും അബ്ദുൾ റസാഖും ചേർന്ന് അക്രമിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് അക്രമാസക്തരായ പ്രതികളെ കീഴ്പ്പെടുത്തിയത്.
രാത്രി മുഴുവൻ ലഹരിയിലായിരുന്ന യുവാക്കളെ പിടികൂടിയതിനു ശേഷം വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തിൽ പരുക്കേറ്റ എസ്. ഐ ശശീന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രിയിൽ കോക്കാട് ടൗണിൽ ആയുധധാരികളായെത്തി ആക്രമണം നടത്തിയ കേസിലെ പ്രതിയുടെ സഹോദരനാണ് കഴിഞ്ഞ ദിവസം പൊലിസിനെ അക്രമിച്ച കേസിലെ പ്രതികളിലൊരാളെന്നു പൊലിസ് പറഞ്ഞു.




