- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ 2054 രൂപയുടെ വൈദ്യുതി കുടിശ്ശിക; കുടിശിക അടച്ച് തീർത്തിരുന്നതായി കുടുംബം
ഇരിങ്ങാലക്കുട: 23 വർഷം മുൻപ് മരിച്ചയാളുടെ പേരിൽ 2054 രൂപയുടെ വൈദ്യുതി കുടിശ്ശ.ിക കൊരുമ്പിശ്ശേരിയിലെ ഇടശ്ശേരി ജി. പരമേശ്വരൻ എന്നയാളുടെ പേരിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വൈദ്യുതി കുടിശിക തീർക്കാനുള്ള നോട്ടിസ് ലഭിച്ചത്. 2009 മെയ് 4 മുതൽ 2019 ജൂലൈ 30 വരെയുള്ള വൈദ്യുത ചാർജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേർത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 1042 രൂപ അടച്ചാൽ മതി എന്നൊരു ഇളവും കെഎസ്ഇബിയുടെ നോട്ടിസിൽ നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 11 നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. 2000 ത്തിലാണ് പരമേശ്വരൻ മരിച്ചത്. ഇയാളുടെ പേരിലുള്ള കൺസ്യൂമർ നമ്പറിലുള്ള കണക്ഷൻ ഉൾപ്പെടുന്ന വീടും സ്ഥലവും 2006 ൽ കുടുംബം മറ്റൊരു വ്യക്തിക്ക് വിൽപന നടത്തി. വസ്തു വാങ്ങിയ വ്യക്തി 2009 ൽ വീട് പൊളിച്ചു നീക്കി .
ഇയാൾ വൈദ്യുത കുടിശിക അടച്ച് തീർത്തിരുന്നതായി പരമേശ്വരന്റെ കുടുംബം പറയുന്നു. നാളിതു വരെ കറന്റ് ബിൽ വന്നതായും ഇവർക്ക് അറിവില്ല. ആദ്യം താമസിച്ചിരുന്ന വീടിന് സമീപത്ത് തന്നെയാണ് പരമേശ്വരന്റെ മകൻ രവി താമസിക്കുന്നത്. വിട്ടു പേരിലെ പരിചയമാണ് പോസ്റ്റുമാനെ നോട്ടിസ് രവിക്ക് തന്നെ കൊടുക്കാൻ എളുപ്പമാക്കിയത്. കെഎസ്ഇബിയിലുള്ള അഡ്രസിലാണ് നോട്ടിസ് അയച്ചതെന്നും സ്ഥലമുടമയേയോ മറ്റ് കാര്യങ്ങളോ ഈ വിഷയത്തിൽ തിരക്കാറില്ലെന്നും കുടിശിക തീർത്തതിന്റെ രേഖകൾ കൈവശമുണ്ടെങ്കിൽ ഹാജരാക്കിയാൽ ഇത് അസാധുവാക്കാമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.



